Banner Ads

ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയo; സന്ദീപ് വാര്യർ

പാലക്കാട്: സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതലയുള്ളവർ ആയിരുന്നു ഇവർ. പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിലായിരുന്നു സന്ദീപിൻ്റെ പ്രതികരണം.പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *