Banner Ads

ലോറിയിൽ നിന്ന് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് ഗുരുതര പൊള്ളൽ; സംഭവം ഗുരുതര വീഴ്ചയെന്ന് പ്രാഥമിക നിഗമനം.

കൊച്ചി: കൊച്ചി തേവര സിഗ്നൽ ഭാഗത്ത് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

ടാങ്കർ ലോറിക്ക് പിന്നാലെ ബൈക്കിൽ വരികയായിരുന്ന ബിനീഷിൻ്റെ ദേഹത്തേക്കാണ് ആസിഡ് തെറിച്ചു വീണത്. കൈയിലും കഴുത്തിലും പരിക്കേറ്റ ബിനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർക്കെതിരെ തേവര പോലീസ് കേസെടുക്കുകയും ടാങ്കർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. രാസവസ്തുക്കളുടെ കൊണ്ടുപോകലിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിലുള്ള വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.