Banner Ads

ബൈക്ക് തടിലോറിയിലിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം.

മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത് നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം പാമ്പാടി സ്വദേശി അനന്തു ചന്ദ്രനാണ് മരിച്ചത്.

വെള്ളൂർകുന്നം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക്, റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.