
പാലക്കാട് : മണ്ണാർക്കാട് വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ദിൽജിത്ത് സഞ്ചരിച്ച ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ദിൽജിത്ത്. മണ്ണാർക്കാട് സബ് ജില്ലാ കലോത്സവത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇന്ന് നടക്കേണ്ട നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.