Banner Ads

തിരുവനന്തപുരം ചാവടി ജങ്ഷനിൽ ബൈക്കപകടം: കൂട്ടിയിടിയിൽ യുവാവ് മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.കാഞ്ഞിരംകുളം ചാവടി ജങ്ഷന് സമീപംമാണ് അപകടം. അതിയന്നൂർ മരുത കോട് സ്വദേശി ആദർശ് (17) ആണ് മരിച്ചത്.വീഴ്ചയിൽ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു പ്ല പൂർത്തിയാക്കി തുടർപഠനം കാത്തിരിക്കുകയായിരുന്നു ആദർൾ.തിങ്കളാഴ്ച കാഞ്ഞിരംകുളത്തു നിന്ന് പുല്ലുവിളയിലേക്ക് മൂന്നു പേരുമായി വന്ന ബൈക്കും പുല്ലുവിളയിൽ നിന്ന് ചാവടിയിലേക്ക് മൂന്നു പേരുമായി പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.