
ഇടുക്കി : അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ മകളുടെ പഠനച്ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജ്. ബിജുവിൻ്റെ മകൾ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. മന്ത്രി വീണാ ജോർജ് കോളേജിൻ്റെ ചെയർമാൻ ജോജി തോമസുമായി സംസാരിച്ചു.
വിദ്യാർത്ഥിനിയുടെ കോഴ്സ് പൂർത്തീകരിക്കുന്നതിനായുള്ള പഠന ഫീസും ഹോസ്റ്റൽ ഫീസുമടക്കം എല്ലാ ചെലവുകളും കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിക്കുകയും ബിജുവിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.