Banner Ads

പാഠ്യപദ്ധതിക്കപ്പുറം; ദുരിതത്തിലായ വിദ്യാർത്ഥിനിക്കും അമ്മയ്ക്കും സുരക്ഷയൊരുക്കി കൂത്താട്ടുകുളം സ്കൂൾ, മന്ത്രിയുടെ അഭിനന്ദനം

എറണാകുളം : വീട്ടിൽ നിന്നിറക്കി വിട്ടതിനെ തുടർന്ന് കൂത്താട്ടുകുളത്തിനടുത്ത് തിരുമാറാടിയിൽ കാടുപിടിച്ച സ്ഥലത്തെ ഷെഡ്ഡിൽ കഴിഞ്ഞ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയ സ്കൂൾ അധികൃതരുടെ നടപടിയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതിക്കപ്പുറം വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രത്തോളം പ്രതിബദ്ധരാണ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

വിദ്യാർത്ഥിയുടെയും കുടുംബത്തിൻ്റെയും ദുരിതം തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ സുരക്ഷയും സഹായവും ഉറപ്പാക്കാൻ സ്കൂൾ അധികൃതർ മുന്നിട്ടിറങ്ങിയത് പൊതുവിദ്യാഭ്യാസ മേഖലയുടെ സാമൂഹിക ഇടപെടലിന് ഉത്തമ ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്കൂളിൻ്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിച്ചത്.