
മൂന്നാർ: അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസ് പുനരാരംഭിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് വെള്ളിയാഴ്ച മുതൽ ബസ് വീണ്ടും സർവീസ് തുടങ്ങിയത്.
കഴിഞ്ഞ 12-ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളത്തിന് സമീപം വെച്ചായിരുന്നു ബസിന് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു.
മൂന്നാറിൽനിന്ന് പുറപ്പെട്ട് ദേവികുളം, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ്പ് റോഡ്, പെരിയക്കനാൽ, ആനയിറങ്കൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
രാവിലെ 9:00
ഉച്ചയ്ക്ക് 12:30
വൈകുന്നേരം 4:00
ഈ സർവീസുകൾക്കായി ഓൺലൈൻ റിസർവേഷൻ സൗകര്യവും ലഭ്യമാണ്