
കുടുംബപ്രേക്ഷകരുടെ വലിയ സ്വീകാര്യത നേടി തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ഫൺ ഫാമിലി എന്റർടെയ്നർ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ രണ്ടാം വാരത്തിലേക്ക് കടന്നു. കേരളത്തിലുടനീളം 200-ലധികം തിയേറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദർശനം ഇപ്പോൾ പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ഈ വിജയത്തിന്റെ ആവേശം പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
ബിജു മേനോനും ഉർവശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്.
ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സഹ നിർമ്മാണം: ജസ്റ്റിൻ സ്റ്റീഫൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ് സിനിമട്ടോഗ്രാഫി: സജിത് പുരുഷൻ എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ് സംഗീത സംവിധാനം: സനൽ ദേവ് കലാസംവിധാനം: അജി കുറ്റിയാനി വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ പി.ആർ.ഒ: പ്രതീഷ് ശേഖർ