
തിരുവനന്തപുരം : കുട്ടികളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ടിക്കറ്റ് ചട്ടങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിൻ യാത്ര സൗജന്യമായിരിക്കും. എന്നാൽ കുട്ടിക്ക് ഇരിക്കാൻ പ്രത്യേകം സീറ്റോ ബർത്തോ പ്രത്യേകം വേണമെങ്കിൽ ഫുൾ ടിക്കറ്റ് ചാർജ് നൽകണം.
നേരത്തെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കിടയിൽ ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി ആശയ കുഴപ്പമുണ്ടായിരുന്നു. ബുക്കിങ് സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ റെയിൽവേയുടെ നടപടി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടികളുടെ പ്രായം, സീറ്റ് ഓപ്ഷൻ, ഫെയർ കാറ്റഗറി എന്നിവ കൃത്യമായി നൽകണം.
ഈ വിവരങ്ങൾ കൃത്യമായി നൽകിയില്ലെങ്കിൽ ടിക്കറ്റ് റദ്ദാകാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ ബുക്കിംഗ് സമയത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് റെയിൽവേയുടെ ഈ നടപടി. 12 വയസ്സിനു മുകളിലുള്ളവർക്ക് ഇളവുകളില്ല. മുഴുവൻ ടിക്കറ്റ് തുകയും നൽകണം.