Banner Ads

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; മുൻഗണനാ പട്ടികയിലേക്ക് മാറാനുള്ള സമയപരിധി ഒക്ടോബർ 20 വരെ

കൊച്ചി : റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷകൾ ക്ഷണിക്കുന്നു. മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റുന്നതിനുള്ള അപേക്ഷകൾ ഒക്ടോബർ 20 വരെ സമർപ്പിക്കാം. അർഹരായ മുൻഗണനേതര കാർഡ് ഉടമകൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിവിൽ സപ്ലൈസ് വകുപ്പിന്റെ സിറ്റിസൺ പോർട്ടൽ വഴിയോ അപേക്ഷ നൽകാം.

വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025-ലെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബി.പി.എൽ. സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമ്മാണ പദ്ധതി വഴി വീട് ലഭിച്ചവർ,

ജീർണ്ണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയില്ലാത്തവർ ഇത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരകരോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.