Banner Ads

മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം: 13 വർഷം കിടപ്പിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

തളിപ്പറമ്പ്: അരിയിലിൽ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സി.പി.എം. പ്രവർത്തകൻ വള്ളരി മോഹനൻ (80) മരിച്ചു. അരിയിൽ ഷുക്കൂർ വധത്തിന് ശേഷം മേഖലയിലുണ്ടായ സി.പി.എം-മുസ്‌ലിം ലീഗ് സംഘർഷത്തിനിടെയാണ് 2012 ഫെബ്രുവരി 21-ന് മോഹനന് ആക്രമിക്കപ്പെട്ടത്.

അന്നു മുതൽ ചികിത്സയിലായിരുന്ന മോഹനൻ ശയ്യാവലംബിയായി കഴിയുകയായിരുന്നു.എം.എസ്.എഫ്. തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായിരുന്ന അരിയിൽ ഷുക്കൂറിനെ പാർട്ടി കോടതി വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ സംഭവത്തിൽ സി.പി.എം. നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ ഗൂഢാലോചന കേസിൽ പ്രതികളാണ്. കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായിരുന്നു ഈ സംഭവം.