
ബെംഗളൂരു : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെയും പിഞ്ചുമകനെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ബെംഗളൂരു ഗട്ടേ ബാസവേശ്വർ നഗർ സ്വദേശിനിയായ ഹരിണിയെയാണ് പോലീസ് പിടികൂടിയത്. ഭർത്താവ് അഭിനന്ദൻ (34), ഇവരുടെ മകൻ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുവീട്ടിലെ വിരുന്നിനുശേഷം മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം. മടങ്ങിവരുന്ന വഴിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം രണ്ടുപേരും രണ്ട് മുറികളിലാണ് ഉറങ്ങാൻ കിടന്നത്. ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതാണ് മരണം അസ്വഭാവികമാണെന്ന സംശയത്തിന് കാരണമായത്.
കൂടാതെ വീടിനുള്ളിലെ സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ പോലീസ് ചോദ്യങ്ങളോട് സഹകരിക്കാതിരുന്ന ഹരിണി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. നേരത്തെ വിനയ് എന്നയാളോടൊപ്പം വീടുവിട്ടുപോയ ഹരിണി രണ്ടുമാസം മുൻപാണ് അഭിനന്ദനൊപ്പം വീണ്ടും താമസം തുടങ്ങിയതെന്ന് അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മ പറഞ്ഞു.