
ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്.ഭക്ഷ്യവിഷ ബാധയില്‍ സ്ത്രീ മരിക്കുകയും 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇവിടെ നിന്നും മോമോസ് കഴിച്ചവർക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെട്ടനു ആശുപത്രിയിലായത്.ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്കാണ് സംഭവത്തില്‍ ജീവൻ നഷ്ടമായത്. ഇവരെ ഭക്ഷ്യവിഷ ബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നല്‍കുന്നുണ്ട്. സംഭവത്തെ തുടർന്ന് ബഞ്ചാര ഹില്‍സ് പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കായി ഹോട്ടലില്‍ നിന്ന് ഭക്ഷണ സാമ്ബിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.