മലപ്പുറം: വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. സുബ്രഹ്മണ്യന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിലൂടെ ബസ്, സ്റ്റാൻഡിലേക്ക് കയറുന്നതിനാൽ മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ,ബസിന്റെ മുൻഭാഗം തട്ടിയതോടെ സുബ്രഹ്‌മണ്യൻ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ കാലിലൂടെ കയറിയിറങ്ങിയാണ് ബസ് നിന്നത്. കാൽനട യാത്രക്കാർ സ്റ്റാൻഡിലേക്കുളള വഴി മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ അശ്രദ്ധയോടെയാണ് ബസ് ഡ്രൈവർ വാഹനം തിരിച്ചതെന്ന് വ്യക്തമാണ്.സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്