Banner Ads

പൊള്ളലേറ്റ നിലയിൽ ആശാപ്രവർത്തക; മല്ലപ്പള്ളി 11-ാം വാർഡ് പ്രതിനിധി ലതാകുമാരി ഗുരുതരാവസ്ഥയിൽ.

പത്തനംതിട്ട: തീപിടിച്ച് പൊള്ളലേറ്റ ആശപ്രവർത്തക ഗുരുതരാവസ്ഥയിൽ. മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിലെ ആശപ്രവർത്തക, കീഴ്വായ്പൂര് പോലീസ് സ്റ്റേഷനുസമീപം പുളിമല വീട്ടിൽ ലതാകുമാരിക്കാണ് പൊള്ളലേറ്റത്.കീഴ്വായ്പൂരിൽ 61കാരിയുടെ വീടിന് തീപിടിക്കുകയും വീട്ടമ്മക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ സമീപത്തെ ക്വട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസ്.

ആശാപ്രവർത്തക ലതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയായ സുമയ്യക്കെതിരെ കീഴ്വായ്പൂർ പൊലീസ് കേസെടുത്തത്.വ്യാഴാഴ്ച വൈകിട്ടാണ് ലതയുടെ വീടിനാണ് തീപിടിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ സുമയ്യ കെട്ടിയിട്ട ശേഷം ഭീഷണിപ്പെടുത്തുകയും സ്വർണാഭരണം കവരുകയും തീയിടുകയും ചെയ്തെന്നാണ് ലതയുടെ മൊഴി.

ലതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ സുമയ്യയുടെ സ്വാന്നിധ്യം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു. ലതയുടെ വീടും സുമയ്യ താമസിക്കുന്ന ക്വട്ടേഴ്സും പൊലീസ് സീൽ ചെയ്തു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും.