Banner Ads

വിദ്യാർഥികളുമായി വാക്കേറ്റം; പ്ലസ് ടു വിദ്യാർഥിയെ ബ്ലേഡ് കൊണ്ട് കഴുത്തറുക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : പ്ലസ് ടു വിദ്യാർഥിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുളത്തൂർ കൊന്നവിളാകം വീട്ടിൽ അഭിജിത്തിനെ (34) ആണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന 17 വയസ്സുള്ള വിദ്യാർഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ (ബുധനാഴ്ച) വൈകീട്ട് ആറ് മണിയോടെ കഴക്കൂട്ടം ടി.എസ്.സി. ആശുപത്രിക്ക് സമീപമാണ് സംഭവം. സ്കൂളിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിയെയും പെൺകുട്ടികളടക്കമുള്ള മറ്റ് വിദ്യാർഥികളെയും അഭിജിത്ത് അസഭ്യം പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളും അഭിജിത്തും തമ്മിൽ വാക്കേറ്റമായി.

ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥിയെ ആക്രമിച്ച ശേഷം അഭിജിത്ത് ഓടിരക്ഷപ്പെട്ടു. അഭിജിത്ത് നേരത്തേയും വിദ്യാർഥികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അഭിജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കി.