Banner Ads

പാലക്കാട്ട് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ.

പാലക്കാട്: പാലക്കാട് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിനെ (15) വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്-റീത്ത ദമ്പതികളുടെ മകനാണ് അഭിനവ്.കഴിഞ്ഞ രണ്ടു ദിവസമായി അഭിനവ് സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

എന്നാൽ, ഈ മരണത്തെ ദുരൂഹമാക്കുന്നത് മറ്റൊരു സംഭവമാണ് ഒക്ടോബറിൽ ഇതേ കണ്ണാടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അർജുൻ ജീവനൊടുക്കിയത് വലിയ വിവാദമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സ്കൂളിൽ നടത്തിയ വലിയ പ്രതിഷേധത്തിൽ മുന്നിൽ നിന്നിരുന്ന വിദ്യാർത്ഥിയാണ് ഇപ്പോൾ മരിച്ച അഭിനവ് എന്ന് ബന്ധുക്കൾ വ്യക്തമാക്കി.

അർജുൻ്റെ മരണത്തെ തുടർന്ന് ആരോപണങ്ങൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട അധ്യാപികമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് കേസെടുത്ത് മറ്റ് നടപടികളിലേക്ക് കടന്നതായി അറിയിച്ചു.