കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും മാറ്റം . ഇന്ന് പവന് 560 രൂപ കൂടിയത് 56,520 ആയി. ഇന്നലെ 55,960 രൂപയായിരുന്നു സ്വർണത്തിന്റെ വില.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വില വര്‍ധന പ്രകടമായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 861 രൂപ വര്‍ധിച്ച് വില 75813 രൂപയായി.ഇന്നലെ 6995 രൂപയായിരുന്ന ഗ്രാം വില ഇന്ന് 70 രൂപ വർധിച്ച് 7065 രൂപയായി.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വില വര്‍ധന പ്രകടമായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 861 രൂപ വര്‍ധിച്ച് വില 75813 രൂപയായി. ആഗോള വിപണിയില്‍ സ്പോര്‍ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,623 ഡോളര്‍ നിലവാരത്തിലാണ് കണക്കാക്കുന്നത്.