
കണ്ണൂർ : പയ്യന്നൂരിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജ(58)യാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ പയ്യന്നൂർ പാസ്‌പോർട്ട് ഓഫീസ് ഭാഗത്താണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ ആദ്യം ഒരു ഓട്ടോയിലും പിന്നാലെ രണ്ട് ബൈക്കുകളിലുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയർ പൊട്ടി.
അപകടത്തിൽ മറ്റ് രണ്ട് പേർക്ക് സാരമായ പരിക്കേറ്റു. കാറോടിച്ചയാളും ഒപ്പമുണ്ടായിരുന്നവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരെ പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.