Banner Ads

പുതിയ ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാൾക്ക് കൂടി രോഗം.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇതോടെ, ഈ അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒൻപതായി.

പുതിയതായി രോഗം സ്ഥിരീകരിച്ചത് പന്തീരാങ്കാവ് സ്വദേശിനിയായ 43 വയസ്സുകാരിക്കാണ്. ഇവരെ ചൊവ്വാഴ്ചയാണ് ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

ചികിത്സയിലുള്ളവരിൽ മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച ഒമ്പത് പേരിൽ ആറുപേർ കോഴിക്കോട് ജില്ലയിൽ നിന്നും, ബാക്കി മൂന്നുപേർ മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുമാണ്.