കോട്ടയം: ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂൻസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം.കോട്ടയം പൊൻകുന്നം അട്ടിക്കലില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു
അപകടം നിയന്ത്രണം തെറ്റി ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗി പിന്നീട് രക്തസ്രാവത്തെ തുടർന്ന് മരിച്ചു. പാറത്തോട് സ്വദേശി പികെ രാജുവാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.പൊൻകുന്നത്ത് പിപി റോഡിലുള്ള വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. വീടിന്റെ ഭിത്തി പൂർണമായും തകർന്നു