Banner Ads

വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം: ശ്രീനാദേവി കുഞ്ഞമ്മയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ പി ഉദയഭാനു

പത്തനംതിട്ട : ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു വക്കീൽ നോട്ടീസ് അയച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കെ പി ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്നും അദ്ദേഹം ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് തന്റെ വ്യക്തിപരമായ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ പി ഉദയഭാനു നിയമനടപടികളുമായി മുന്നോട്ട് പോയിരിക്കുന്നത്.