
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ‘ഫെസ്റ്റീവ് സെയിൽ’ പ്രഖ്യാപിച്ചു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഈ ഓഫർ ലഭ്യമാവുക. ഓഫർ പ്രകാരം അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന നിരക്കിൽ 25% വരെ കിഴിവ് എയർലൈൻ ഉറപ്പ് നൽകുന്നു.
ഡിസ്കൗണ്ട് നിരക്കുകൾക്ക് പുറമേ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ വിമാനത്തിനുള്ളിലെ ഭക്ഷണം, അധിക ലഗേജ്, സീറ്റ് തിരഞ്ഞെടുക്കൽ, മുൻഗണനാടിസ്ഥാനത്തിലുള്ള ചെക്ക്-ഇൻ തുടങ്ങിയ അനുബന്ധ സേവനങ്ങൾ പ്രത്യേക നിരക്കിൽ ലഭിക്കും. ഈ ഓഫറുകൾ ആകാശ എയറിന്റെ എല്ലാ ബുക്കിങ് ചാനലുകളിലും ലഭ്യമാകും.