Banner Ads

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം; വലിയ തോതില്‍ വര്‍ധനവ്

ന്യൂഡല്‍ഹി;സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സിപിസിബി കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയര്‍ന്നു.നിലവിൽ ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്.അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ആര്‍ കെ പുരം തുടങ്ങിയ പ്രദേശങ്ങളില്‍ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു.ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്. ആശങ്കയിലാണ് പ്രദേശവാസികള്‍.പഞ്ചാബിലെയും, ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചികയും മോശം കാറ്റഗറിയില്‍ ആണെന്നാണ് റിപോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *