Banner Ads

ഇരിട്ടിയിൽ സ്വകാര്യ ബസ്സിന്റെ എയർ ഹോൺ പിടിച്ചെടുത്തു; 2000 രൂപ പിഴ

ഇരിട്ടി: സ്വകാര്യ ബസ്സിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർ ഹോൺ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കൊട്ടിയൂർ – ഇരിട്ടി – മണിക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ‘പ്രസാദം’ ബസ്സിലെ എയർ ഹോണാണ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്.

വലിയ ശബ്ദത്തിൽ യാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഹോൺ മുഴക്കിയത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ മോട്ടോർ വാഹന വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി ബസ്റ്റാൻഡിൽ എത്തിയ ബസ് പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് അധികൃതർ എയർ ഹോൺ കസ്‌റ്റഡിയിലെടുക്കുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. എ. സുമേഷിൻ്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. വരും ദിവസങ്ങളിൽ മറ്റ് ബസുകളും പരിശോധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.