Banner Ads

കാർഷിക സർവകലാശാല വൻ പ്രതിസന്ധിയിൽ; 226 കോടി രൂപയുടെ ബാധ്യത, വിസി. ധനമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം : കേരള കാർഷിക സർവകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അധികൃതർ. സർവകലാശാലയ്ക്ക് നിലവിൽ 226 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ (വിസി) ധനമന്ത്രിക്ക് കത്ത് നൽകി. സർക്കാർ നൽകുന്ന വിഹിതം പര്യാപ്തമല്ല. കഴിഞ്ഞ മൂന്ന് വർഷം സർക്കാർ വിഹിതമായി ലഭിച്ചത് 25.72% മാത്രമാണ്.

പ്രതിസന്ധി മറികടക്കാൻ ഫീസ് വർധന അനിവാര്യമാണ്. മറ്റ് സർവകലാശാലകളെ അപേക്ഷിച്ച് ഇവിടെ ഫീസ് കുറവാണെന്നും കത്തിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ട് അറിയിക്കുന്നതിൻ്റെ ഭാഗമായി സർവകലാശാല അധികൃതർ നാളെ (ബുധനാഴ്ച) ധനമന്ത്രിയെ കാണും. പ്രതിസന്ധി മറികടക്കാൻ സർക്കാർ ഗ്രാൻ്റ് വർധിപ്പിക്കണം എന്ന് ധനവകുപ്പിനോട് ആവശ്യപ്പെടും.