Banner Ads

രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ; ചെല്ലാനത്ത് ജനങ്ങൾ കടലിൽ ഇറങ്ങി നിന്ന് പ്രതിഷേധം

കൊച്ചി: രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ചെല്ലാനത്ത് പ്രതിഷേധം ശക്തo . ശക്തമായ തിരയും കടലാക്രമണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾ കടലിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുന്നത്.

ചെല്ലാനത്ത് ഏഴു കിലോമീറ്റർ ദൂരത്ത് മാത്രമാണ് ടെട്രാപോഡുകൾ സ്ഥാപിച്ചിരിക്കുന്നത്.എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ടെട്രാപോഡുകൾ സ്ഥാപിച്ചതിനപ്പുറത്തേക്കുള്ള സ്ഥലങ്ങളിലാണ് വ്യാപകമായ കടലാക്രമണം ഉണ്ടാകുന്നത്.

ചെല്ലാനം മുതൽ ഫോർട്ട് കൊച്ചിവരെയുള്ള സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. 350 കോടി രൂപ ചിലവിലാണ് ചെല്ലാനത്ത് ടേട്രോപോഡുകൾ നിർമ്മിച്ചത് ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുളള ഭാഗത്താണ് നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്.എന്നാലും മറ്റുള്ള ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.