Banner Ads

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ; ശബരിമല സ്വർണക്കവർച്ച കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം‍: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സ്പോൺസർ എന്ന വേഷത്തിൽ ശബരിമലയിൽ നിന്ന് സ്വർണ്ണം കടത്തിയതായി വിജിലൻസ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പുലർച്ചെ രേഖപ്പെടുത്തി.ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളികളിലെയും, ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്.

ഈ രണ്ട് കേസുകളിലെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്.ഈ രണ്ട് കേസുകളിലെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്.പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.പുലർച്ചെ 2.30-ന് തിരുവനന്തപുരത്തെ ഓഫീസിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി.പുലർച്ചെ 3.40 ഓടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ച് വൈദ്യപരിശോധന നടത്തി.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കും. (പത്തനംതിട്ടയിലേക്ക് രാവിലെ 7 മണിയോടെ കൊണ്ടുപോയി).എസ്.ഐ.ടി. അന്വേഷണം തുടങ്ങി ആറാം ദിവസമാണ് ഈ നിർണ്ണായക അറസ്റ്റ്. എസ്.പി. ശശിധരനാണ് പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്നത്.ശിൽപ്പങ്ങളിലെ സ്വർണ്ണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരിക എന്നതാണ് ഇനി അന്വേഷണ സംഘത്തിൻ്റെ പ്രധാന ലക്ഷ്യം.

ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷനും തമ്മിലുള്ള ഇടപാടുകളിൽ ദേവസ്വം ബോർഡിലെ ആർക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട്.സ്മാർട്ട് ക്രിയേഷൻ നൽകിയ മൊഴി പ്രകാരം 474 ഗ്രാം സ്വർണ്ണമാണ് പോറ്റിക്ക് തിരികെ നൽകിയത്. എന്നാൽ, രേഖകൾ അനുസരിച്ച് 11 ഗ്രാം സ്വർണ്ണം പോറ്റിയുടെ പക്കൽ അധികമായി ഉണ്ടായിരുന്നു.കൊള്ള നടത്തിയ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് ബെംഗളൂരു സ്വദേശിയായ കൽപേഷിനാണ് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.