
കൊച്ചി : നടി മീനു മുനീർ ആരോപണവുമായി വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻ പിള്ള രാജു. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തതിന്റെ പേരിൽ ദേഷ്യമുള്ളവരും ആരോപണവുമായി വരുമെന്നാണ് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. ആരോപണങ്ങളുടെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനായി അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന സിനിമയിലാണ് മിനുവിനൊപ്പം താൻ അഭിനയിച്ചിട്ടുള്ളത്. തനിക്ക് നേരെ വന്നിരിക്കുന്ന ആരോപണം തെറ്റാണെന്നും ഞാൻ തെറ്റുകാരൻ ആണെങ്കിൽ എന്നെ ശിക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾക്ക് എതിരെ അന്വേഷണം വേണമെന്നും സർക്കാർ നടപടിയെടുക്കണമെന്നും മണിയൻ പിള്ള രാജു. വഴിവിട്ട രീതിയിൽ അമ്മയിൽ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും മണിയൻപിള്ള പറഞ്ഞു. പ്രമുഖ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണമുന്നയിച്ചിരുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് മിനു പറയുന്നത്. 2013ലാണ് ദുരനുഭവം ഉണ്ടായതെന്നും അഡ്‌ജസ്റ്റ്മെന്റിന് തയാറാകാഞ്ഞതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നുവെന്നും മിനു പറയുന്നു.