
കോട്ടയം: ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു.പാമ്പാടി കലയംകേരിൽ നിസാനി (53) എന്ന വീട്ടമ്മ നീർനായയുടെ കടിയേറ്റ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു