Banner Ads

റിസോർട്ടിലെ കളിക്കിടെ അപകടം: പാലക്കാട് നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് : കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. വൈകീട്ട് നാല് മണിയോടെ മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കരയ്‌ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.