
കൂത്താട്ടുകുളം : എംസി റോഡിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പാൽ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി ജെ ജോസഫ് (82) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുകയായിരുന്ന ജോസഫിനെ കൂത്താട്ടുകുളം ഭാഗത്ത് നിന്നു അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
സമീപത്തെ കൃഷ്ണ പാച്ച് വർക്സ് വർക്ക്ഷോപ്പിലെ ജീവനക്കാരായ സാജൻ പള്ളിപ്പറമ്പിലും സന്തോഷും ചേർന്ന് ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.