
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വളവുകയത്തിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.കാഞ്ഞിരപ്പള്ളി പാറക്കടവ് തുണ്ടിയിൽ ബഷീറിന്റെയും ലൈലയുടെയും മകനായ മുനീർ ടി. ബഷീർ (35) ആണ് അപകടത്തിൽ മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു മുനീർ സഞ്ചരിച്ച സ്കൂട്ടർ, വളവിൽ നിന്ന് തിരിഞ്ഞുവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതം വളരെ വലുതായിരുന്നെന്നും സംഭവസ്ഥലത്തു വെച്ചുതന്നെ മുനീറിന് മരണം സംഭവിച്ചതായും ദൃക്സാക്ഷികൾ അറിയിച്ചു.മരിച്ച മുനീറിന്റെ ഭാര്യ ഫാത്തിമയാണ്. മുഹമ്മദ് ഹജാസ്, ഹദർ മുനീർ എന്നിവരാണ് മക്കൾ.