
വിർജീനിയ : ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ട 64-കാരന് രക്ഷയായത് അപകടം സംഭവിച്ച സ്ഥലം. അപകടം നടന്നത് ഒരു കാർഡിയോളജിസ്റ്റ് ഡോക്ടറുടെ ക്ലിനിക്കിന് തൊട്ടുമുന്നിലായിരുന്നതാണ് ജെഫ് ഗെരാസി എന്നയാളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്.
വർക്ക്ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജെഫ് ഗെരാസിക്ക് ഹൃദയാഘാതം ഉണ്ടായത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുകയായിരുന്നു. തൊട്ടുമുന്നിൽ കാർഡിയോളജിസ്റ്റ് ക്ലിനിക്ക് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ ഡോക്ടർ എത്തി ചികിത്സ നൽകുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. അത്ഭുതകരമായാണ് ജെഫ് ഗെരാസി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.