
പാലക്കാട്: കൂറ്റനാട് ബസ്റ്റാൻന്റിന് സമീപം ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൂറ്റനാട് ന്യു ബസാർ സ്വദേശി അബ്ദുൾ റഹിമാനെ പരിക്കുകളോടെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിന് പുറകിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം എന്നാണ് ലഭിക്കുന്ന വിവരം. ഇടിയിൽ സ്കൂട്ടറിന്റെ പകുതിഭാഗം ബസ്സിന് അടിയിലേക്ക് പോയി.