Banner Ads

കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതരം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

സ്റ്റിയറിംഗിനും സീറ്റിനുമിടയിൽ കുടുങ്ങിപ്പോയ ഇയാളെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ഫയർഫോഴ്സും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.