Banner Ads

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തൊടുപുഴ:കോട്ടയം: കുന്നംകവലയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാരുപ്പാറ മധുരറ്റത്തിൽ സോജി സോജൻ (20) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.

അപകടം സംഭവിച്ചത് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു. കുന്നംകവലയിൽ വെച്ച് സോജി സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.