Banner Ads

വധശ്രമക്കേസിൽ രണ്ടുമാസമായി ഒളിവിൽ; യൂട്യൂബർ ഖാദർ കരിപ്പൊടിക്ക് തിരിച്ചടി, പോക്‌സോ കേസിലെ ജാമ്യം റദ്ദാക്കി

കാസർകോട് : യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം ഹോസ്ദുർഗ് ഫാസ്ട്രാക്ക് കോടതി റദ്ദാക്കി. പോക്‌സോ കേസിൽ ലഭിച്ച ജാമ്യമാണ് റദ്ദാക്കിയത്. കോടതി ജാമ്യമില്ല വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. പോക്‌സോ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന വിധത്തിൽ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ഖാദർ കരിപ്പൊടിക്കെതിരെ കേസെടുത്തിരുന്നത്.

പ്രവാസിയായ അബ്ദുൽ അഹദിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ ഒളിവിലാണ്. ഒളിവിൽ കഴിയുന്നതും കേസ് നടപടികളിൽ നിന്ന് മാറിനിൽക്കുന്നതും പരിഗണിച്ചാണ് കോടതിയുടെ നടപടി.