
കണ്ണൂർ : ധർമ്മടം മണ്ഡലത്തിൽ രാഷ്ട്രീയപരമായി യുഡിഎഫ് വിജയിച്ചു കഴിഞ്ഞുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വിപി അബ്ദുൽ റഷീദ്. വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിൽ ഇത്തവണ വലിയ അട്ടിമറി നടക്കുമെന്നും ജയിക്കാനാകുമെന്ന വലിയ പ്രതീക്ഷയാണ് തനിക്കുള്ളതെന്നും അബ്ദുൽ റഷീദ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി അബ്ദുൽ റഷീദ് ലീഡ് ഉയർത്തിയത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.