
കാസർകോട്: എലിവിഷം ഉള്ളിൽച്ചെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവവധു മരിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കല്ല് സ്വദേശി ദീപ (23) ആണ് മരണപ്പെട്ടത്.അഞ്ച് ദിവസം മുൻപാണ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടിൽ വെച്ച് ദീപ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.