കൽപ്പറ്റ: കുമ്ബളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ കാൽ വഴുതി വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെന്റ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്. വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽവീണാണ് അപകടം.രാവിലെ 9 മണിക്കായിരുന്നു അപകടം. ഉടൻ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ: ജയ. മക്കൾ: രാഹുൽ, രാഗിത. മരുമക്കൾ: നമിത. സുധീഷ്. മൃതദ്ദേഹം കൈ നാട്ടി ജനറൽ ആശുപത്രിയിൽ