
കോട്ടയം : പൊൻകുന്നം ഇരുപതാം മൈലിൽ കെഎസ്ആർടിസി ബസിന് മുന്നിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. കടുക്കാമല വളവിന് സമീപമാണ് സംഭവം. കുമളിയിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്കാണ് യുവാവ് ചാടിയത്.
ബസ് യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കോട്ടയം ആർപ്പൂക്കര സ്വദേശി ടിഎസ് രാജേഷ് ആണ് മരിച്ചതെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.