
കണ്ണൂർ : തളിപ്പറമ്പ്-ആലക്കോട് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുപ്പം മദിന നഗറിലെ കെ.എം. സിദ്ദീഖിന്റെയും ഞാറ്റുവയൽ സ്വദേശി മുംതാസിന്റെയും മകനായ ഷാമിലാണ് (21) ആണ് മരിച്ചത്. അണ്ടിക്കളം കയറ്റത്തിൽ വെച്ച് ഷാമിൽ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടശേഷം നിർത്താതെ പോയ ഓട്ടോറിക്ഷ പോലീസ് പിടികൂടിയതായാണ് വിവരം. സി.എച്ച്. റോഡിലെ കുട്ടാമി ഹംസയുടെ ചെറുമകനാണ് ഷാമിൽ. അപകടത്തിൽ പരിക്കേറ്റ ഷാമിലിന്റെ സുഹൃത്ത് സയ്യിദ് നഗറിലെ ഫസലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.