
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. പാലക്കാട് വാണിയംകുളം പുലാച്ചിയിലാണ് യുവാവ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പുലാച്ചിത്ര പുലാശ്ശേരി വീട്ടിൽ ഹരി (38)ആണ് മരിച്ചത്.
കിണറിൽ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാൻ വേണ്ടി കിണറിൽ ഇറങ്ങിയപ്പോളായിരുന്നു അപകടം. തുടർന്ന് ഫയർഫോഴ്സ് എത്തി ഹരിയെ പുറത്തെടുത്തു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.