Banner Ads

വണ്ടൂരിൽ കാർ കഴുകുന്നതിനിടെ യുവാവ്; ഷോക്കേറ്റ് മരിച്ചു

മലപ്പുറം : മലപ്പുറം വണ്ടൂരിൽ യുവാവ് ഷോക്കറ്റ് മരിച്ചു. വാണിയമ്പലം യു.സി പെട്രോൾ പമ്പ് ഉടമ പരേതനായ യു.സി. മുകുന്ദന്റെ മകൻ മുരളീകൃഷ്ണൻ (32) ആണ് മരിച്ചത്. കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ ഇന്ന് പുലർച്ചെ 5 മണിയോടെ വീട്ടിൽ നിന്നും കാർ കഴുകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. മുരളീകൃഷ്ണനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് കാറിനടുത്ത് വീണുകിടക്കുന്നത് കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.