
എറണാകുളം : ആലുവയിൽ കളിക്കുന്നതിനിടെ തെങ്ങ് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വെളിയത്തുനാട് സ്വദേശിയും തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് ഉണങ്ങിയ തെങ്ങ് വെട്ടിമറിക്കുന്നതിനിടെ തെങ്ങ് സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വയലക്കാട് വീട്ടിൽ സുധിറിൻ്റെയും സബിയയുടെയും മകനാണ്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.