Banner Ads

ഡബിള്‍ ഡക്കര്‍ ബസ് പിന്‍വലിക്കണo ;മുന്നാറിൽ ഒരു വിഭാഗം ടാക്‌സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കി

ഇടുക്കി: മൂന്നാറിലെ ഒരു വിഭാഗം ടാക്‌സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കി.മൂന്നാറിലെത്തിച്ച ഡബിള്‍ ഡക്കര്‍ ബസ് പിന്‍വലിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക്.അതേ സമയം വിവിധ രാഷ്ട്രീയ സംഘടനകള്‍ക്ക് കീഴിലുള്ള ടാക്‌സി തൊഴിലാളികള്‍ സമരത്തില്‍ നിന്നും വിട്ടു നിന്നു.മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ സര്‍വ്വീസ് നടത്താന്‍ എത്തിച്ച ഡബിള്‍ ഡക്കര്‍ ബസ് പിന്‍വലിക്കുക, ഓണ്‍ലൈന്‍ മേഖലയിലൂടെ മൂന്നാര്‍ മേഖലയില്‍ നടന്നു വരുന്ന ടാക്‌സി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മൂന്നാറില്‍ ഒരു വിഭാഗം ടാക്‌സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കിയത്.

ഓണ്‍ലൈന്‍ മേഖലയിലൂടെയടക്കം ടാക്‌സി സര്‍വ്വീസുകളും, റെന്റല്‍ വാഹനങ്ങളും ലഭ്യമായി തുടങ്ങിയത് തങ്ങളുടെ തൊഴില്‍മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പണിമുടക്കിയ ടാക്‌സി തൊഴിലാളികളുടെ വാദം.ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിനായി മൂന്നാറിലെത്തിയ ഗതാഗതവകുപ്പ് മന്ത്രിക്ക് നേരെയും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.വഴിയരികില്‍ കരിങ്കൊടികളുമായി നിന്നായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.അതേ സമയം വിവിധ രാഷ്ട്രീയ സംഘടനകള്‍ക്ക് കീഴിലുള്ള ടാക്‌സി തൊഴിലാളികള്‍ സമരത്തില്‍ നിന്നും വിട്ടു നിന്നു.\

Leave a Reply

Your email address will not be published. Required fields are marked *