Banner Ads

പാമ്ബിനെ തേടി പൊത്തില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് സ്വര്‍ണമടങ്ങിയ പഴ്‌സ്.

തൃശ്ശൂര്‍: തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തു നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണമടങ്ങിയ പഴ്‌സ് കിട്ടുന്നത്.വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് പഴ്‌സ് കിട്ടിയത്. നെഹ്‌റുപാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്ബിനെ കണ്ടത്.പാമ്ബ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചത് കണ്ടു.

അവിടെയെത്തിയ ഒരു യുവാവ് വനംവകുപ്പിനെ അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വനംവകുപ്പുദ്യോഗസ്ഥന്‍ എത്തി.’ ഷാഗ്രഹ പറഞ്ഞു.’പാമ്ബിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച്‌ പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ പണമൊന്നും ഉണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോളാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസും ലോക്കറ്റും കണ്ടത്. രേഖകളില്‍ കടവല്ലൂരിലുള്ള 22-കാരന്റെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍. ഇതു മുഖേന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മിഥുന്‍.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *