
ആന്ധ്രയിലെ ഹൈദരാബാദിലാണ് നാടിനെ നടുക്കിയസംഭവം. ഭാര്യയെകൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു.. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം.ഇവർക്കിടയിൽ പതിവായി കലഹങ്ങളും വഴക്കുമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസന്വേഷണവുമായി ഇയാൾ സഹകരിക്കുന്നുമുണ്ടായിരുന്നു.
ഡിആർഡിഒയുടെ കുഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യ് വരുന്ന വിരമിച്ച സൈനികനായ ഗുരുമൂർത്തി എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്.എന്നാൽ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഭാര്യയെ കൊന്നുവെന്ന് ഇയാൾ സമ്മതിച്ചത്. ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്നും വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
തുടർന്ന് ഗുരുമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുമായി ഇന്ന് തന്നെ പൊലീസ് തടാകത്തിലേക്ക് പോകും. തുടർന്ന് അവിടെ മൃതദേഹ ഭാഗങ്ങൾക്കായി പരിശോധന തുടങ്ങുമെന്നുമാണ് സൂചന.